തലയിൽ തേങ്ങ വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു;രക്ഷകനായത് ഹെൽമെറ്റ്
byWeb Desk•
0
കോഴിക്കോട് കെട്ടാങ്ങൽ മലയമ്മ റോഡിൽ പി.ഡബ്ല്യു.ഡിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ തെങ്ങിൽനിന്നാണ് തേങ്ങവീണത്. റോഡിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്നു വെള്ളിമാടുകുന്ന് സ്വദേശി ഹബീബ് റഹ്മാൻ ഹെൽമെറ്റ് വഴിച്ചിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. തെങ്ങിൽനിന്ന് നാട്ടുകാരോ കച്ചവടക്കാരോ തേങ്ങ പറിച്ചുമാറ്റുകയായിരുന്നു പതിവ്. എന്നാൽ മഴ കാരണം കഴിഞ്ഞദിവസങ്ങളിൽ തേങ്ങയിട്ടിരുന്നില്ല. ഇപ്പോൾ യാത്രക്കാർക്ക് തെങ്ങ് ഭീഷണിയാണ്