Trending

അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ




തിരുവനന്തപുരം:  വെള്ളറട സ്വകാര്യ സ്കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വെള്ളറട  പുലിയൂർശാല ചരിവുവിള വീട്ടിൽ ശ്രീലതിക (38)യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

 പാറശാല കരുമാനൂർ  സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ശ്രീലതിക ഭർത്താവായ അശോക് കുമാറിന്‍റെ വീട്ടിലായിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പുലിയൂർശാലയിലെ കുടുംബവീട്ടിലേക്ക് എത്തിയത്. തുടർന്ന് രാത്രിയോടെ ജീവനൊടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post