താമരശ്ശേരി: താമരശ്ശേരി മേഖലയിലെ ലഹരി മാഫിയാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരെ സിപിഐ (എം)ൻ്റെ നേതൃത്വത്തിൽ നാളെ
താമരശ്ശേരിയില്‍ ജനകീയ പ്രതിരോധ സമരം നടക്കും.
അമ്പലമുക്കിൽ കഴിഞ്ഞ ദിവസം നടന്ന വീടക്രമത്തിൻ്റേയും, ഭിന്നശേഷിക്കാരനായ യുവാവിനു നേരെ നടന്ന അക്രമത്തിൻ്റെയും, സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ആക്രമ ശ്രമത്തിൻ്റെ പശ്ചാത്തലത്തിലാണ് ലഹരി മാഫിയാ സംഘത്തിനെതിരെ പ്രത്യക്ഷ സമരത്തിന് സി പി എം മുന്നോട്ട് വന്നത്.
സി പി എം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകീട്ട് 5 മണിക്കാണ് പ്രതിഷേധ സമരം.
