താമരശ്ശേരി: മുക്കത്ത് സൂപ്പർ മാർക്കറ്റ് നടക്കുത്തുന്ന താമരശ്ശേരി അവേലം മുരിങ്ങും പുറായൽ
മുഹമ്മദ് അഷറഫിനെ തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം തടങ്കലിൽ പാർപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.
സംഭവത്തിൽ ആറു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മുക്കത്ത് സൂപ്പർ മാർക്കറ്റ് നടത്തുന്ന അഷറഫിനെ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം താമരശേരി വെഴുപ്പൂർ സ്കൂളിന് സമീപത്തു നിന്നുമായിരുന്നു തട്ടിക്കൊണ്ട് പോയത്.
കഴിഞ്ഞ ഒക്ടോബർ 22ന് ആയിരുന്നു സംഭവം.അഷറഫിൻ്റെ ഭാര്യാ സഹോദരനും സ്വർണക്കടത്തു സംഘവും തമ്മിലുള്ള പണമിടപാട് പേരിൽ മലപ്പുറം കാവനൂർ സ്വദേശിയുടെ സ്വർണം അഷറഫിൻ്റെ ഭാര്യാ സഹോദരൻ വിദേശത്ത് തടഞ്ഞുവെച്ചു എന്നും, ഇതുവിട്ടുകിട്ടാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത് എന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
കേസിലെ മുഖ്യപ്രതി കൊടിയത്തൂർ സ്വദേശി അലി ബൈറാൻ, സഹോദരങ്ങളായ ഹബീബുറഹ്മാൻ, മുഹമ്മദ് നാസ്, മലപ്പുറം രണ്ടത്താണി സ്വദേശി മുഹമ്മദ് ജൗഹാൻ, മുഹമ്മദ് കുട്ടി എന്ന ഫവാസ്, സാബിത് എന്നിവരെയാണ് നേരത്തെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷം ഒക്ടോബർ 22 ന് രാത്രി മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 9.45 ഓടെ താമരശ്ശേരി -മുക്കം റോഡിൽ വെഴ്പ്പൂർ എന്ന സ്ഥലത്തെത്തിയപ്പോൾ ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടറിന് ബ്ലോക്കിട്ട് അഷ്‌റഫിനെ ബലം പ്രയോഗിച്ച് സുമോ കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു.സംഭവം കണ്ട ബൈക്ക് യാത്രക്കാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത്
അന്വേഷണം നടത്തി വരികയായിരുന്നു.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും,മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും നിരവധി CCTV ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിനു പിറ്റേന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് കാറുകളും വാടകക്ക് എടുത്തതായിരുന്നു.
സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു.
ഇയാൾ കരിപ്പൂർ സ്വർണ്ണകവർച്ച കേസിലെ പ്രതിയായിരുന്നു.
മുക്കം സ്വദേശിയും കൊടിയത്തൂർ മലപ്പുറം ജില്ലകളിലെ സ്വർണ്ണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശി തെക്കേ തൊടി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും കേരളത്തിലേക്ക് കടത്താനുള്ള സ്വർണ്ണം മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞു വെച്ചത് വിട്ടു കിട്ടാൻ വേണ്ടിയാണു മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ കരിപ്പൂർ എയർപോർട്ടിൽ വെച്ച് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറിനെയും മുക്കത്തു വെച്ച് ഒന്നാം പ്രതിയുടെ സഹോദരന്മാരായ കൊടിയത്തൂർ എള്ളങ്ങൽ ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് എറണാകുളത്ത് കൊട്ടെഷൻ സംഘം തടവിൽ വെച്ച അഷ്‌റഫിനെ വിട്ട യക്കുകയായിരുന്നു.
കേസിലെ ഭൂരിഭാഗം പ്രതികളും പിടിയിലായപ്പോഴും ഇയാൾ അടക്കമുള്ള ക്വട്ടേഷൻ സംഘം ഒളിവിലായിരുന്നു.
ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മുംബൈയിൽ നിന്നും മലേഷ്യയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെ ശനിയാഴ്ച ഉച്ചക്ക് മുംബൈ എയർപോർട്ടിൽ വെച്ച് ലുക്ക് ഔട്ട് നോട്ടിസ് നിലവിലുള്ളതിനാൽ
പിടിയിലാവുകയായിരുന്നു.
മുംബൈയിൽ നിന്നും താമരശ്ശേരി എത്തിച്ച പ്രതിയെ ഇൻസ്‌പെക്ടർ സത്യനാഥൻ അറസ്റ്റ് ചെയ്തു.താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
താമരശ്ശേരി ജെ എഫ് സി എം -1-കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
