പ്രതികളായ അയ്യൂബിനും, സംഘത്തിനും വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
ഇന്നലെ രാത്രിയാണ് മയക്കുമരുന്ന് സംഘം മൻസൂറിൻ്റെ വീട് ആക്രമിച്ചത്.
വീട്ടിൽ CC tv സ്ഥാപിച്ചതാണ് ആക്രമണത്തിന് കാരണം. മൻസൂറിൻ്റെ വീടിനു മുൻഭാഗത്തേക്ക് ക്യാമറകൾ സ്ഥാപിച്ചതിനാൽ സ്കൂൾ വിദ്യാർത്ഥികളും, സ്ത്രീകളും അടക്കം മയക്കുമരുന്ന് വാങ്ങാൻ എത്തുന്നവരേയും, വിൽപ്പനക്കാരേയും തിരിച്ചറിയുമെന്ന ഭയത്താലാണ് ലഹരി സംഘം വീട്ടുടമക്കെതിരെ തിരിഞ്ഞത്.
രാത്രി 9 മണിയോടെ അക്രമി സംഘത്തെ പിടികൂടാനായി എത്തിയ താമരശ്ശേരി DYSP യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു നേരെ ലഹരി മാഫിയാ സംഘം കല്ലേറു നടത്തുകയും, നായ്ക്കളെ അയിച്ചു വിടുകയും ചെയ്തു.
തുടർന്ന് റോഡിൽ നിർത്തിയിട്ട കാറും, പോലീസ് ജീപ്പും തകർക്കുകയും, റോഡിൽ നിൽക്കുകയായിരുന കുടുക്കിൽ ഉമ്മരം സ്വദേശി ഇർഷാദിനെ വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്തു.
ഒരു വർഷത്തിലധികമായി ലഹരി മാഫിയാ സംഘം പ്രദേശത്ത് തമ്പടിച്ച് വ്യാപാരം തുടരുകയാണ്.
ഇവരെ തുടച്ചു നീക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
