കോഴിക്കോട്: കാണശ്ശേരി ഗവൺമെന്റ് എൽ പി സ്കൂളിലെ എൽകെജി വിദ്യാർഥിനി അസ്‌ല ഖാത്തൂൻ (4) വീട്ടിലെ ടേബിൾ ഫാനിൽ നിന്നും ഷോക്കേറ്റ് മരിച്ചു.
തിങ്കളാഴ്ച രാത്രി 11:00 മണിയോടുകൂടിയായിരുന്നു അപകടം ഉടനെ അയൽവാസികളും വീട്ടുകാരും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു
ബീഹാർ സ്വദേശി അജാസുൽ ഖാൻ ആണ് പിതാവ്. മാതാവ് എം ടി ഹസീന
പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം ചൊവ്വാഴ്ച വൈകിട്ട് പൊക്കുന്ന് കോന്തനാരി ജുമാമസ്ജിദിൽ ഖബറടക്കും
