Trending

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പോക്സോ കേസിൽ അറസ്റ്റിൽ.






കൽപ്പറ്റ:ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട്‌ ഇവരെ വയനാട്ടിലെ റിസോർട്ടുകളിൽ എത്തിച്ച്‌ പീഡിപ്പിക്കുകയും ചെയ്ത കേസിൽ കോഴിക്കോട് പന്തീരാങ്കാവ്  മേലെ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) ആണ്  പോലീസ് പിടിയിലായത്.

 ഇത്തരത്തിൽ ചൂഷണത്തിനിരായ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയുടെ രക്ഷിതാക്കൾ വാഴക്കാട്‌ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

പെൺകുട്ടിയെ കൽപ്പറ്റ നഗരത്തിലെ ഒരു റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. 

ഇതേ തുടർന്ന്‌ കൽപ്പറ്റ പൊലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഫോൺ ലൊക്കേറ്റ്‌ ചെയ്‌ത്‌ നടത്തിയ അന്വേഷണത്തിനിടയിലാണ്‌ ഇയാൾ മറ്റൊരു പെൺകുട്ടിയുമായി  കൽപ്പറ്റയിലെ തന്നെ വേറെയൊരു റിസോർട്ടിൽ വെച്ച്‌ പിടിയിലാവുന്നത്.

Post a Comment

Previous Post Next Post