Trending

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

 


തിരുവമ്പാടി:കക്കാടം പൊയിലിന്റെ അടുത്ത്‌ കോനൂർകണ്ടി മരത്തോട് റോഡിൽ ക്രിസ്‌ത്യൻ പള്ളിക്ക് സമീപം സ്കൂട്ടർ താഴ്ചയിലേക് മറിഞ്ഞ് ഒരാൾ മരിച്ചു. കൊടിയത്തൂർ കുളങ്ങര സ്വദേശി അബ്ദുൽ സലാമാണ് മരിച്ചത്.


കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്ഥിരം അപകട മേഖലയായ ഇവിടെ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്, ഇന്ന് രാവിലെയാണ് അപകടം നടന്ന വിവരം പുറത്തറിയുന്നത്.നിരവധി വിനോദ സഞ്ചാരികൾ കടന്നു പോകുന്ന വഴിയാണ് ഇത്.


പരേതരായ കുഴിഞ്ഞോടി മമ്മദ്കുട്ടി, കുഞ്ഞാത്തുട്ടി ദമ്പതികളുടെ മകനാണ് അബ്ദുൽ സലാം. 

ഭാര്യ: ഷംന അടിവാരം.

 മക്കൾ: മുഹമ്മദ് സിനാൻ, ഹൈഫാസ്,ഹൈഫ.

 സഹോദരങ്ങൾ: മോയിൻകുട്ടി, സുലൈമാൻ, മുഹമ്മദ്, അബ്ദുറഹിമാൻ,ശിഹാബുദ്ധീൻ. മയ്യത്ത് നിസ്ക്കാരം ഇന്ന് വൈ:6 മണിക്ക് മുള്ളൻ മടക്കൽ ജുമാമസ്ജിദിൽ.


Post a Comment

Previous Post Next Post