Trending

വൃക്ഷത്തിൻ്റെ ശിഖരം ഒടിഞ്ഞു വീണു; ചുരത്തിൽ രണ്ടു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.





താമരശ്ശേരി:  താമരശ്ശേരി ചുരത്തില്‍ മരത്തിൻ്റെ ശിഖരം ഒടിഞ്ഞു വീണതിനാൽ  രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 



ചുരം ഒന്‍പതാം വളവിന് മുകളില്‍ ഞായറാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. വനപ്രദേശത്തുള്ള മരത്തിന്റെ വലിയ ശിഖിരം പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. 


ഇതോടെ ചുരത്തിലൂടെയുള്ള ഗതാഗതം ഏറെ നേരം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പിന്നീട് ഭാഗികമായും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.


Post a Comment

Previous Post Next Post