Trending

എൻജിഒ യൂണിയൻ സ്നേഹ വീടിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തു.




കോഴിക്കോട് : വജ്ര ജൂബിലിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രകാരം പുതുപ്പാടി പെരുമ്പള്ളി നിർമ്മിക്കുന്ന സ്നേഹ  വീടിന്റെ നിർമ്മാണോദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്  നിർവ്വഹിച്ചു.


 സംസ്ഥാനത്ത് 60 കുടുംബങ്ങൾക്ക് വീട് നൽക്കുന്നത്.    ജില്ലയിൽ 5 വീടുകളിൽ  4 മത്തെ വീടാണ് പുതുപ്പാടി പെരുമ്പള്ളിൽ നിർമ്മിക്കുന്നത്. 
ഈ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഗുണഭേക്തക്കൾ,  അതി ദരിദ്രവിഭാഗത്തിൽപ്പെട്ടവർക്കാണ് വീട് നൽക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള പ്രവർത്തനത്തിനൊപ്പം നാടിന്റെ കണ്ണീരൊപ്പുന്ന മഹത്തായ ദൗത്യത്തിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സർവീസ് സംഘടന.


ജീവനക്കാരും നാട്ടുകാരും , ജനപ്രതിനിധികളും, വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെ വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയത്. യൂണിയൻ ജില്ലാ പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് ആശംസകൾ അർപ്പിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ, സംഘാടക സമിതി ചെയർമാൻ എം.ഇ.ജലീൽ ,
ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജൻ എന്നിവർ  സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ സ്വാഗതവും, സംഘാടക സമിതി കൺവീനർ എൻ ലിനീഷ് നന്ദിയും പറഞ്ഞു.

(ഫോട്ടോ: തിരുവമ്പാടി എം എൽ എ  ലിന്റോ ജോസഫ് പെരുമ്പള്ളിയിൽ  സ്നേഹവീടിന്റെ നിർമ്മാണോദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.)

Post a Comment

Previous Post Next Post