മീനങ്ങാടി:
വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മീനങ്ങാടി കാക്കവയൽ പക്വാനിക്കുന്ന് ഓട്ടോ ഡ്രൈവർ എടക്കാട്ട് രാജു ജോർജിന്റെ മകൻ ഷിജിൻ രാജ് (21) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇയാൾ സഞ്ചരിച്ച ബൈക്ക് കാറുമായി കുട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
