Trending

ആലപ്പുഴയില്‍ സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്






ആലപ്പുഴ: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലാണ് സംഭവം. ബസ് യാത്രക്കാരായ പത്തോളം ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസാണ് ടാറുമായി പോയ ടാങ്കറിനു പിന്നില്‍ ഇടിച്ചത്

Post a Comment

Previous Post Next Post