താമരശ്ശേരി:
വെഴുപ്പൂർ റോഡിലെ അപകട
മേഖലയായ
എസ് വളവിൽ താമരശ്ശേരി റോട്ടറി ക്ലബ്ബ് സ്ഥാപിച്ച രണ്ട് കോൺകേവ് മിററുകളുടെ ഉദ്ഘാടനം
വാർഡ് മെമ്പർ എ. പി. സജിത്ത് നിർവഹിച്ചു.
നിരവധി അപകടങ്ങൾ നടക്കുന്ന
പ്രസ്തുത സ്ഥലത്ത്
റോട്ടറി ക്ലബ്ബിന്റെ കരുതലിനെ
അദ്ദേഹം അഭിനന്ദിച്ചു.
താമരശ്ശേരി റോട്ടറി ക്ലബ് പ്രസിഡൻറ്
ഷിജോ കെ. ജോൺസൺ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷെറിന്‍ പി. മാത്യു, ശ്രീജിത്ത് സി. കെ., ബവീഷ് എ. കെ., വി. കെ. അഷ്റഫ്, രാമചന്ദ്രൻ കുണ്ടുകുളങ്ങര,
ബേബി തോമസ്,
റെജി ജോസഫ്,
ജോഷി തോമസ്,
ജോഷി സ്കറിയ,
എന്നിവർ സന്നിഹിതരായിരുന്നു.
