Trending

ശ്രീകൃഷ്ണ ജയന്തി; താമരശ്ശേരിയിൽ മഹാശോഭായാത്ര..






താമരശ്ശേരി : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം നേതൃത്വത്തിൽ താമരശ്ശേരിയിൽ മഹാശോഭായാത്ര നടന്നു.



വിവിധ ഉപലശോഭായാത്രകൾ കോട്ടയിൽ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു.
ബാലഗോകുലം ജില്ലാ കാര്യദർശി മോഹൻദാസ് ഋഷിക കിഷോറിന് പതാക കൈമാറി
മഹാശോഭായാത്ര ആരംഭിച്ചു.

ചുങ്കം , താമരശ്ശേരി, കാരാടി വഴി രാമദേശം മാട്ടുമായ് ശ്രീരാമ ക്ഷേത്രത്തിൽ സമാപിച്ചു തുടർന്ന് പ്രസാദ വിതരണം നടന്നു.

കൃഷ്ണ , ഗോപിക വേഷധാരികളും നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു.

സ്വാഗതസംഘം ഭാരവാഹികളായ കെ.ടി. ബാലരാമൻ, ലിനീഷ് ബാബു .ടി.സി, ഗിരീഷ് തേവള്ളി, കെ. പ്രഭാകരൻ നമ്പ്യാർ, വി. നന്ദകുമാർ , എൻ.പി. ബാബു, കെ.പി.രമേശൻ , ബബീഷ് എ.കെ, ബിൽജു രാമദേശം, വത്സൻ മേടോത്ത്, ബിജു ചുങ്കം , വി.എം.ശ്രീനിവാസൻ നായർ , കെ.പി. ശിവദാസൻ , കെ.സി.രാമചന്ദ്രൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post