Trending

കളിക്കുന്നതിനിടെ അബദ്ധത്തിൽ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു ; മലപ്പുറത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം





മലപ്പുറം : നിലമ്പൂരിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം.

 നിലമ്പൂർ മൂത്തേടം നെല്ലകുത്ത് സ്വദേശികളായ നൗഫൽ-ആദില ദമ്പതികളുടെ മകൻ മുഹമ്മദ് നിസ്‌വാൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി വെള്ളം നിറച്ച ബക്കറ്റിൽ വീഴുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞാണ് കുട്ടി ബക്കറ്റിൽ വീണതായി വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ശ്രദ്ധക്ക്

കൊച്ചു കുട്ടികൾ കളിക്കുന്നതിന് സമീപം പാത്രങ്ങളിൽ വെളള മോ, വെള്ളക്കെട്ടുകളോ ഉണ്ടെങ്കിൽ കുഞ്ഞുങ്ങളുടെ മേൽ നല്ല ശ്രദ്ധ വേണം.

ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായേക്കും.

Post a Comment

Previous Post Next Post