താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ തമ്പടിച്ച് ആക്രമം നടത്തിയ സംഘത്തലവൻ അയ്യൂബ് ഖാനുമായി കോടഞ്ചേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിന് അടുത്ത ബന്ധമെന്ന് ആരോപണം. ഇത് സാധൂകകരിക്കുന്ന ഫോട്ടോകളാണ് പുറത്തുവന്നത്.
ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രം വീട്ടുമുറ്റത്ത് നിന്നും എടുത്തതാണ.
ഒന്നര മാസം മുമ്പ് എടുത്ത ഫോട്ടോകളാണ് പുറത്തുവന്നത്
താമരശ്ശേരി മൂന്നാം തോട് സ്വദേശിയാണ് രിജിലേഷ്, ഇടക്കാലത്ത് താമരശ്ശേരി പോലീസ് സ്റ്റേഷനിലും സേവനമനുഷ്ഠിച്ചിരുന്നു.
മയക്കുമരുന്നുമാഫിയാ സംഘങ്ങളുമായി ചില പോലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.അത് തെളിയിക്കുന്നതാണ് പുറത്തു വരുന്ന ഫോട്ടോകൾ,
ചില വീഡിയോകൾ കൈവശമുള്ളതായി നാട്ടുകാർ പറയുന്നുണ്ട്.
