താമരശ്ശേരി: താമരശ്ശേരിക്ക് സമീപം തച്ചംപൊയിലിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു.
താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയിൽ തച്ചം പൊയിൽ അങ്ങാടിയിൽ ഇന്നലെ രാത്രിയിലാണ് അപകടം. കാന്തപുരം സ്വദേശികളായ നാലംഗ കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
റോഡിൽ നിന്നും കട വരാന്തയിലേക്ക് കയറിയ കാർ ഓവുചാലിൽ ചാടി ടെലഫോൺ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്.
എതിർദിശയിൽ നിന്നും കാറിനുനേരെ മറ്റൊരു വാഹനം വരുന്നത് കണ്ട് പെട്ടന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടതാണെന്ന് യാത്രക്കാർ പറഞ്ഞു.
അപകടമുണ്ടായ സ്ഥലം സ്ഥിരം അപകടമേഖലയാണ്.
