Trending

മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധം; പോലീസുകാരന് സസ്പെൻഷൻ





താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ തമ്പടിച്ച് ആക്രമം നടത്തിയ സംഘത്തലവൻ അയ്യൂബ് ഖാനുമായി ബന്ധം പുലർത്തിയ കോടഞ്ചേരി പോലിസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്.


ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് DYFI സമര രംഗത്ത് ഇറങ്ങുകയും, പരാതി നൽകുകയും ചെയ്തിരുന്നു.

കൂടാതെ കൊടുവള്ളി MLA എം.കെ മുനീറും DGP ക്ക് പരാതി നൽകിയിരുന്നു

അയ്യൂബ് ഖാനും, ര ജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന പുറത്തു വന്ന ഫോട്ടോ പോലീസിനെ അക്രമിച്ച കേസിലെ പ്രതി ദീപു എന്ന ദീപേേഷിൻ്റെ വീട്ടുമുറ്റത്ത് നിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്.

അതോടൊപ്പം താമരശ്ശേരി പോസ്റ്റ് ഓഫിസിനു സമീപം വീട് കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിയ കേസിലെ പ്രതി അതുലിന് ഒപ്പമുള്ള ഫോട്ടോയും പുറത്ത് വന്നിരുന്നു.


താമരശ്ശേരി മൂന്നാം തോട് സ്വദേശിയാണ് രിജിലേഷ്, ഇടക്കാലത്ത് താമരശ്ശേരി പോലീസ് സ്റ്റേഷനിലും രജിലേഷ് സേവനമനുഷ്ഠിച്ചിരുന്നു.

മയക്കുമരുന്നുമാഫിയാ സംഘങ്ങളുമായി ചില പോലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു.അത് തെളിയിക്കുന്നതാണ് പുറത്തു വന്ന ഫോട്ടോകൾ

Post a Comment

Previous Post Next Post