ഒരാഴ്ചയോളം കറങ്ങി നടന്ന കള്ളനെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. ഓട്ടോയും കണ്ടെടുത്തു,
കഴിഞ്ഞ തിങ്കളാഴ്ചയാണ് പുതിയങ്ങാടി സ്വദേശിയുടെ ഒാട്ടോ പുതിയപാലത്തെ പള്ളിക്ക് സമീപത്ത് നിന്ന് മോഷണം പോയത്.നഗരം മുഴുവന്‍ അരിച്ചുപെറുക്കിയ പൊലീസ് ഒടുവില്‍ കഴിഞ്ഞദിവസം ആളെ പിടിച്ചു. ഉന്നാവോ സ്വദേശി രാഹുല്‍കുമാര്‍. സംഭവിച്ചതെന്തെന്ന് സി.സി ടി ടിവി ദൃശ്യങ്ങളില്‍ വ്യക്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.52. പുതിയപാലം റോഡിലൂടെ അലസമായി നടന്നുപോകുന്ന രാഹുല്‍ പള്ളിക്ക് സമീപത്തെ റോഡിലേക്ക് കയറുന്നു. ഒരു മിനിറ്റിനുള്ളില്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ഒാട്ടോയുമായി രക്ഷപെടുന്നു. പീന്നീട് മറ്റൊരു ഇടവഴിയിലൂടെ ഒാട്ടോയുമായി പോകുന്ന ദൃശ്യങ്ങളും പൊലീസിന് കിട്ടി .അതിലും അവസാനഭാഗത്താണ് ഒാട്ടോ വരുന്നത്. പക്ഷെ പിന്നെ എങ്ങോട്ടുപോയെന്ന് വ്യക്തമല്ല. നഗരത്തിലെ മുഴുവന്‍ സി.സി ടി വി ദൃശ്യങ്ങളും അരിച്ചുപെറുക്കി കസബ പൊലീസ് അന്വേഷണം തുടങ്ങി. ഒരാഴ്ചയിലധികം. ഒടുവില്‍ കഴിഞ്ഞദിവസം പാളയം പളളിക്ക് സമീപത്ത് വച്ച് രാഹുല്‍ കുടുങ്ങി.
പൊലീസിന്റ ആത്മാര്‍ഥമായ ശ്രമം കൊണ്ട് മാത്രമാണ് ഒാട്ടോ തിരിച്ചുകിട്ടിയതെന്ന് ഉടമ പ്രതികരിച്ചു. ഒാട്ടോ മോഷ്ടിച്ചത് എന്തിനുവേണ്ടിയാണന്ന് വ്യക്തമല്ല. നാലുമാസം മുമ്പ് കോഴിക്കോടെത്തിയ രാഹുല്‍ ഒരു പലഹാരക്കടയിലെ ജോലിക്കാരനാണ്.
