താമരശ്ശേരി: അമ്പലമുക്ക് കൂരിമുണ്ടയിൽ അക്രമണം നടത്തിയ മയക്കുമരുന്ന് മാഫിയാ സംഘത്തിൽപ്പെട്ട കൊടുവള്ളി മാനിപുരം വട്ടങ്ങാംപൊയിൽ അഷറഫ് വി കെ (32), മാനിപുരം കോളിക്കെട്ടി കുന്നുമ്മൽ മഹേഷ് കുമാർ ( 44), കളരാന്തിരി ലക്ഷം വീട് വെളുത്തേടത്ത് ചാലിൽ സനൂപ് (24) എന്നിവരാണ് പിടിയിലായത്.
ഇതോടെ പിടിയിൽ ആയവരുടെ എണ്ണം 8 ആയി
താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സത്യനാഥൻ. എൻ. കെ, എസ് ഐ മാരായ ജിതേഷ്.കെ.എസ്,റസാഖ് വി കെ,രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ eമാരായ ശ്രീജിത്ത്. എസ്. അഷ്‌റഫ്.വി,ഡി,സജീവ്.ടി,എസ്.സി.പി.ഒ ജയരാജൻ എൻ.എം,അബ്ദുൽ റഫീഖ്. എം, ജിനീഷ്.പി.പി,,രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
