Trending

തൃശൂരിൽ മൂന്നിടത്ത് വാഹനാപകടം; മൂന്നു പേർ മരിച്ചു






തൃശൂർ ജില്ലയിൽ മൂന്നിടത്തായുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. തൃശൂർ കയ്പമംഗലത്തും ആറാം കല്ലിലും ചാലക്കുടിയിലുമായിരുന്നു മൂന്ന് അപകടങ്ങൾ . കയ്പമംഗലം മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം.

നബിദിനാഘോഷം കഴിഞ്ഞ് കാറിൽ മടങ്ങിയ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ അബ്ദുൽ ഹസീബ് , ഹാരിസ് എന്നിവരാണ്‌ മരിച്ചത്. 19 വയസായിരുന്നു ഇരുവർക്കും. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരുക്കറ്റത്. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ ആറാംകല്ലിൽ ബൈക്ക് അപകടത്തിലായിരുന്നു മറ്റൊരു അപകടം. , പാണഞ്ചേരി സ്വദേശി വിഷ്ണു (27) എന്നിവരാണ് മരിച്ചത്. ഡിവൈഡറിൽ തട്ടി ബൈക്കിൽ നിന്ന് വീണാണ് അപകടം. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി രാജപ്പന്റെ മകനാണ് വിഷ്ണു . ചാലക്കുടി മേൽപാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശി കന്തസ്വാമിയ്ക്ക് ആണ് പരുക്കേറ്റത്. നാമക്കല്ലിൽ നിന്ന് കോഴി വളവുമായി പെരുമ്പാവൂരിലേയ്ക്ക് വരികയായിരുന്നു. സർവീസ് റോഡിലേയ്ക്കാണ് ലോറി മറിഞ്ഞത്

Post a Comment

Previous Post Next Post