Trending

ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു






കൊച്ചി: എറണാകുളംആലുവയിൽ ഇതര സംസ്ഥാന തൊഴിലാളി കുട്ടിയെ പീഡിപ്പിച്ചു. വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഒമ്പത് വയസുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

സമീപത്തെ പാടത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

Post a Comment

Previous Post Next Post