Trending

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം; ജാഗ്രതാ സമിതി.




താമരശ്ശേരി ഗ്രാമ പഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടം വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികളടക്കം യുവതലമുറയെ സംരക്ഷിക്കുന്നതിനും,നാട്ടിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ഇത്തരം മാഫിയകളെ പോലീസും എക്സൈസും കാര്യക്ഷമായി അന്വേഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനും ജനങ്ങളുടെ സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിന് , രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിംഗ് ഊര്ജിതമാക്കുന്നതിനും , വാർഡ് മെമ്പർമാരുടെ നേത്രത്വത്തിൽ വാർഡ് തല കമ്മിറ്റി രൂപീകരിച്ചു പ്രവൃത്തിക്കുന്നതിനും താമരശ്ശരി ഗ്രാമ പഞ്ചായത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല ജാഗ്രത സമിതി യോഗത്തിൽ തീരുമാനിച്ചു.യോഗത്തിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദ ബീവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ അരവിന്ദൻ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ,ബാപ്പു ,സുൽഫീക്കർ പോലീസ് ഇ സ്പെകടർ അബ്ദുൽ റസാഖ്, എക്സൈസ് ഇൻസ്പെക്ടർ ഷാജി,രജി,നസീമുദീൻ,ബാലകൃഷ്ണൻ നായർ, വി കെ അഷ്‌റഫ് ,ഓമനക്കുട്ടൻ,ഗിരീഷ് ,അരവിന്ദൻ ,ജോൺസൺ എന്നിവർ യോഗത്തിൽ സംസാരിച്ചു.

Post a Comment

Previous Post Next Post