മുത്തങ്ങയിൽ നിന്നും എം ഡി എം എ യുമായി മങ്ങാട് സ്വദേശിയെ പിടികൂടി എന്ന വാർത്ത വ്യാജമാണ് എന്ന രൂപത്തിത്തിൽ ഒരു വീഡിയോ പ്രചരിക്കുകയും, നിരവധി പേർ നേരിട്ട് വിളിക്കുകയും ചെയ്തിതിരുന്നു,ഇതേ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും ടി ന്യൂസ് നൽകിയിട്ടുള്ള വാർത്ത 100 % ശിയാണ് എന്ന് ബോധ്യപ്പെടുകയും ചെയ്തിടുണ്ട്.
യുവാവിനെ പിടികൂടി പോലീസ് തയ്യാറാക്കി കോടതിയിൽ സമർപ്പിച്ച FIR താഴെ കൊടുക്കുന്നു.
പ്രതിക്ക് കോടതി ജാമ്യം നൽകിയതായാണ് അറിയാൻ കഴിഞ്ഞത്.
ഇന്നലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിങ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സംശയം തോന്നി യുവാവിനെ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ബത്തേരി സ്‌റ്റേഷനിലെത്തിച്ച ഇയാളെ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്ഐ സി എം സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്, സീത എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.

