താമരശ്ശേരി: താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട പ്രവാസിയായ മൻസൂറിൻ്റെ വീട്ടിൽ വടിവാൾ വീശുകയും, യുവാവിനെ വെട്ടുകയും ചെയ്ത പ്രതി പൂച്ച ഫിറോസ് എന്നു വിളിക്കുന്ന ഫിറോസ് ഖാനാണ് പോലീസിൻ്റെ പിടിയിലായത്.
ഇയാൾ മാഫിയാ സംഘത്തിൻ്റെ ഗ്യാങ്ങ് ലീഡറും സമാനമായ നിരവധി കേസുകളിലെ പ്രതിയുമാണ് .
ഇന്നലെ രാത്രി കർണാടകയിലെ ഗുണ്ടൽപ്പെട്ടക്ക് അടുത്തുള്ള ദൊഡ്ഡദപ്പൂർ എന്ന സ്ഥലത്തെ ഫാം ഹൌസിൽ വെച്ചാണ് ഫിറോസ് പിടിയിലാവുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു മയക്ക് മരുന്ന് മാഫിയാ സംഘം വിളയാട്ടം നടത്തിയത്.
ഫിറോസ് അടക്കം 10 പ്രതികളാണ് ഇതുവരെ പിടിയിലായത്.
