കൂടരഞ്ഞി: കൂടരഞ്ഞിയിൽ അജ്ഞാത കാർ ഇടിച്ചാണ് സ്കൂട്ടർ യാത്രികർക്ക് പരുക്കേറ്റത്.
കൂടരഞ്ഞി മുക്കം റോഡിൽ തോണക്കര ഭാഗത്ത് വെച്ചാണ് അപകടം. ഇടിച്ച വാഹനം നിറുത്താതെ പോയി.
ഭർത്താവ് പ്രഭാകരൻ ഒന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കാരശ്ശേരി പാറതോട് കളിരാങ്ങൽമാലതിക്കാണ് (55) പരുക്കേറ്റത്, പ്രഭാകരൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് 3:20 ഓടെയാണ് സംഭവം
ഇടിച്ച വാഹനം കൂമ്പാറ ഭാഗത്തേക്കാണ് പോയതെന്ന് അന്വേഷണത്തിൽ പറയുന്നു
മാരുതി 800 കാറാണ് ഇടിച്ചിട്ട് നിറുത്താതെ പോയതെന്ന് സംഭവസ്ഥലത്തുള്ളവർ പറഞ്ഞു
ഉടൻ തന്നെ തിരുവമ്പാടി സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് മുക്കം കെഎംസിടി ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു
പരുക്ക് ഗുരുതരമായതിനാൽ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്
