ഓമശ്ശേരി:അമ്പലക്കണ്ടി പുതിയോത്ത് മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ സ്മാരക ജീലാനി ദർസും ഹിഫ്ളുൽ ഖുർആൻ കോളജും സംയുക്തമായി മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു.പി സി ഉസ്താദ് മഖാം സിയാറത്തോടെയാണ് മീലാദ് ഫെസ്റ്റ് ആരംഭിച്ചത്.മുദരിസ് അൻസാർ അൻവരി പള്ളിക്കുറുപ്പ് സിയാറത്തിന് നേതൃത്വം നൽകി.
രാവിലെ വാഫി കോളജ് പ്രൻസിപ്പൽ കുഞ്ഞബ്ദുല്ല വാഫി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ,മൗലിദ് പാരായണം,ബുർദ സദസ്,സമാപന സമ്മേളനം,സമ്മാനദാനം എന്നീ പരിപാടികളോടെയാണ് മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചത്.രാത്രി നടന്ന സമാപന സമ്മേളനം മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ് ബാഖവി ഉൽഘാടനം ചെയ്തു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സമ്മാനദാനം നടത്തി.
ഫോട്ടോ:അമ്പലക്കണ്ടി പുതിയോത്ത് നടന്ന വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സമ്മാനദാനം നടത്തുന്നു.
