തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റായ സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലായിരുന്നു സുകുമാറിന്റെ ജനനം. എസ് സുകുമാരൻ പോറ്റി എന്നാണ് മുഴുവൻ പേര്.
വിദ്യാർഥികാലം മുതൽ വരയുണ്ട്. 1950-ൽ വികടനിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. 1957-ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. 1987-ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തിലും വരയിലും മുഴുകി. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
............................................
കനത്ത മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് അപകടം
താമരശ്ശേരി: പൂക്കോട് തിയ്യരുതൊടുകയിൽ താമസിക്കുന്ന കുറ്റിക്കാട്ടിൽ ആരിഫ്(കുഞ്ഞി) ൻ്റെ വീടിൻ്റെ അടുക്കള ഭാഗത്തിന് മുകളിലേക്കാണ് കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണത്. വീടിൻ്റെ അടുത്ത പറമ്പിലുള്ള തെങ്ങാണ് കടപുഴകി വീണത്. അടുക്കള ഭാഗത്തിൻ്റെ
മേൽകൂര ഭാഗികമായി തകർന്നു. ആളപായമില്ല
