Trending

ഫാ. ജോൺ പ്രകാശ് പുന്നക്കുന്നേൽ (94) നിര്യാതനായി





താമരശ്ശേരി:ഫാ. ജോൺ പ്രകാശ് പുന്നക്കുന്നേൽ (94)നിര്യാതനായി

 1930 മെയ് 9ന് പുന്നക്കുന്നേൽ ജോൺ ഏലിയാമ്മ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനായി ജോൺ അച്ചൻ പാലാ രൂപതയിലെ വലവൂർ ജനിച്ചു. പൈങ്ങളം പള്ളിയിൽ വെച്ച് മാമോദിസ സ്വീകരിച്ചു. ഇടനാട്, കുടക്കച്ചിറ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സലേഷ്യൻ സഭയിൽ സെമിനാരി പരിശീലനം ആരംഭിച്ചു. തുടർന്ന് ജോൺ അച്ചന്റെ ഇളയ ഇരട്ട സ ഹോദരങ്ങളായ ദേവസ്യാച്ചൻ അച്ചനും പൈലോ അച്ചനും സലേഷ്യൻ സഭയിൽ ചേർന്ന് വൈദിക പരി ശീലനം നടത്തി. സഹോദരങ്ങൾ മൂന്നുപേരും വൈദികരായി. പരേതനായ മാത്യുവാണ് മൂത്ത സഹോ ദരൻ, ജോണച്ചൻ ഡോൺ ബോസ്കോ സഭയുടെ കൽക്കട്ട പ്രൊവിൻസിലും ഷില്ലോങ്ങിലും ബദറായി വളരെ വർഷങ്ങൾ സേവനം ചെയ്തു. ഫിലോസഫി പഠനത്തിനുശേഷം ആലുവ മംഗലപ്പുഴ സെമിനാ രിയിൽ ദൈവശാസ്ത്ര പഠനം നടത്തി.

1979 ഡിസംബർ 23ന് വെല്ലൂർ രൂപതയ്ക്ക് വേണ്ടി കൂടരഞ്ഞി പള്ളിയിൽ വച്ച് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അർപ്പിച്ചു. അധികം താമസിയാതെ, മിഷൻ പ്രവർത്തനത്തിനായി കാനഡയിലേക്ക് പോവുകയും ഏതാനും വർഷങ്ങൾ അവിടെ അജപാലന ശുശ്രൂഷ നിർവഹിക്കുകയും ചെയ്തു. തുടർന്ന്, അമേരിക്കയിലെ ന്യൂയോർക്ക് അതിരൂപതയിലും പിന്നീട് ബ്രിഡ്ജ് പോർട്ട് (Bridgeport) രൂപതയിൽ ചേർന്ന് വിവിധ ഇടവകകളിൽ തന്റെ പൗരോഹിത്യ ശുശ്രൂഷ നിർവഹിച്ചു. അതോടൊപ്പം. വിവിധ ആശുപത്രികളിൽ ചാപ്ലിൻ (Chap lain) ആയും അവധിക്കാലങ്ങളിൽ യാത്ര കപ്പലുകളിൽ ചാപ്ലിനായും (Cruise Ship Priest) സേവനം ചെയ്തു. 75 വയസ്സിൽ റിട്ടയർ ആകണമെങ്കിലും 90 വയസ്സുവരെ തീഷ്ണതയോടെ തന്റെ അജപാലന ശുശ്രൂഷ തുടർന്നു. അമേരിക്കയിലുള്ള മലയാളികൾക്ക് വേണ്ടി ഞായറാഴ്ചകളിൽ ദീർഘദൂരം യാത്രചെയ്ത് സീറോ മലബാർ കുർബാന അർപ്പിക്കുമായിരുന്നു. പ്രായമേറെ ആയിട്ടും സ്പാനിഷ് മുതലായ വിവിധ ഭാഷകൾ പഠിക്കുവാനും പലവിധ കോഴ്സുകൾ പൂർത്തീകരിക്കുവാനും അച്ചന് സാധിച്ചു.

ലളിത ജീവിതവും കഠിനാധ്വാനവും ആയിരുന്നു അച്ചന്റെ മുഖമുദ്ര. തന്റെ സമ്പാദ്യം മുഴുവൻ പാവങ്ങൾ ക്കായി ചെലവഴിക്കുവാനാണ് അച്ചൻ ആഗ്രഹിച്ചത്. ധാരാളം പാവപ്പെട്ട പെൺകുട്ടികളെ നഴ്സിംഗ് പഠി പ്പിക്കുവാൻ സാമ്പത്തിക സഹായം നൽകി. താമരശ്ശേരി രൂപതയിലെ ഈസ്റ്റ് ഹിൽ പള്ളി നിർമ്മിക്കു വാനും ജോണച്ചന്റെ സഹായിക്കുകയുണ്ടായി. മാർ പോൾ ചിറ്റിലപ്പള്ളി പിതാവിനോടും തുടർന്ന് മാർ റെമീജിയോസ് പിതാവിനോടും നല്ല അടുപ്പം പുലർത്തിയിരുന്നു. അതിനാൽ, ഓർമ്മക്കുറവിന്റെ ബുദ്ധി മുട്ടുകൾ ഉണ്ടായപ്പോൾ മനസ്സില്ലാ മനസ്സോടെ 40 വർഷത്തിനുശേഷം അമേരിക്കയിൽ നിന്നും മടങ്ങി വരികയും 2020 ഏപ്രിൽ മാസം മുതൽ ഈരുട് പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കാൻ സാഹ ചര്യം ലഭിക്കുകയും ചെയ്തു. താമരശ്ശേരി രൂപതയിലെ മോൺസിഞ്ഞോർ സി. ജെ. വർക്കി കുഴികുളം മാതൃ സഹോദരനും ഫാദർ വിൻസെന്റ് കറുകമാലിൽ സഹോദരി പുത്രനും, ലാസലൈറ്റ് സന്യാസ സഭാംഗമായ ഫാ. ജോസ് പുന്നക്കുന്നേൽ, ചാരിറ്റി സഭാംഗമായ സി. ജ്യോതി എന്നിവർ സഹോദര മക്ക ളുമാണ്. 2023 സെപ്റ്റംബർ മാസം 7-ാം തിയ്യതി സ്ട്രോക്ക് വന്നത് മൂലം കോഴിക്കോട് മേരിക്കുന്ന് ആ ശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 2023 സെപ്റ്റംബർ 27 ബുധനാഴ്ച ഉച്ചയ്ക്ക് 2:30ന് ജോണച്ചന്റെ നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ബഹു. ജോൺ പുന്നക്കുന്നേലച്ചന്റെ ഭൗതികദേഹം അന്തിമോപചാര ങ്ങൾക്കായി നാളെ (28.09.2023) വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ഈരൂട് വിയാനി പ്രീസ്റ്റ് ഹോമിലും തുടർന്ന് 6 മണി മുതൽ കൂടരഞ്ഞിയിലുള്ള ടോമി പുന്നക്കുന്നേലിന്റെ ഭവനത്തിലും പൊതുദർശനത്തിനു വെയ്ക്കുന്നതാണ്. സംസ്കാര കർമ്മങ്ങളുടെ ആദ്യഭാഗം വെള്ളിയാഴ്ച (29.09.2023) ഉച്ചയ്ക്ക് 1.15-ന് ഭവനത്തിൽ ആരംഭിച്ച്, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ, താമര ശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

Post a Comment

Previous Post Next Post