Trending

പത്താം ക്ലാസുകാരന് പീഡനം, 51കാരന് 30 വര്‍ഷം തടവ്






തൃശൂര്‍പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 30 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. കോട്ടപ്പുറം മങ്ങാട് അത്രപ്പുള്ളി രവീന്ദ്രനെ(രവി-51)യാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.

2020ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ മങ്ങാടുള്ള ടെക്സ്റ്റൈല്‍സ് കടയില്‍ വച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി എരുമപ്പെട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്റെ ഭാഗമായി 21 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകളും തൊണ്ടി മുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ് ബിനോയി ഹാജരായി.

Post a Comment

Previous Post Next Post