Trending

ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനെത്തിയ 21കാരി കുഴഞ്ഞുവീണു മരിച്ചു







വിനോദസഞ്ചാരത്തിനെത്തിയ 21കാരി ഇടുക്കിയില്‍ കുഴഞ്ഞുവീണു മരിച്ചു. കൊല്ലം കണ്ണനെല്ലൂര്‍ എച്ച്എസ് വില്ലയില്‍ സലീമിന്റെ മകള്‍ സഫന സലിം ആണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം പരുന്തുംപാറ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സഫന.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനു സമീപം നില്‍ക്കവെ സഫന കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post