Trending

മയക്കുമരുന്നുമാഫിയാ അക്രമണം; അയ്യൂബ് എക്സൈസ് ഓഫീസിലും കത്തിവീശി ഭീഷണി മുഴക്കി, ഇയാൾ 19 കേസുകളിലെ പ്രതി





താമരശ്ശേരി: അമ്പലമുക്ക് കൂരി മുണ്ടയിൽ വീടിനു നേരെയും, പോലീസിനു നേരെയും ആക്രമം നടത്തിയ സംഘത്തലവൻ അയ്യൂബ് ഒരു വർഷം മുമ്പ് താമരശ്ശേരി എക്സൈസ് ഓഫീസിൽ കത്തിവീശി ഭീഷണി മുഴക്കിയ കേസിലും പ്രതി, വീടാക്രമിച്ചതടക്കം അയ്യൂബ് നിലവിൽ 19 കേസുകളിൽ പ്രതിയാണ്.
എക്സൈസ് ഒദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ അയ്യൂബിൻ്റെ ഭാര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.

2022 ൽ അയ്യൂബിൻ്റെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടക്കുന്നുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം അയ്യൂബിൻ്റെ വീട്ടിൽ എത്തിയിരുന്നു, എന്നാൽ ഇയാൾ സ്ഥലത്ത് ഇല്ലാത്തതിനാൽ സംഘം മടങ്ങി, ഇതേ തുടർന്നാണ് അയ്യൂബു, ഭാര്യയും ഉദ്യോഗസ്ഥരെ ഓഫീസിൽ എത്തി ഭീഷണിപ്പെടുത്തിയത്.

ഇതു സംബന്ധ
ച്ച് എക്സൈസ് ഉദ്യോഗസ്ഥർ പരാതി നൽകിയതിനെ തുടർന്നും കേസെടുത്തിട്ടുണ്ട്.

കൂരി മുണ്ടയിൽ 10 സെൻ്റ് സ്ഥലം വിലക്ക് വാങ്ങിയാണ് ടെൻ്റ് കെട്ടി ലഹരി വ്യാപാരം തുടർന്നത്.

സമീപവാസി വീട്ടിൽ CC tv സ്ഥാപിച്ചതോടെയാണ് ലഹരി സംഘം ഭീഷണിയുമായി അയൽക്കാർക്കു നേരെ രംഗത്ത് വന്നത്.

Post a Comment

Previous Post Next Post