Trending

10 രൂപ കോയിൻസ് സ്വീകരിക്കില്ലെന്ന് ICICI ബാങ്ക് ജീവനക്കാർ




താമരശ്ശേരി: താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന ICICI ബാങ്ക് ശാഖ ജീവനക്കാരാണ് പണമടക്കാനായി എത്തിയ സോഫ്റ്റ് ഡ്രിങ്ക് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാരനെ തിരിച്ചയച്ചത്.

510151 രൂപയായിരുന്നു ബാങ്കിൽ അടക്കേണ്ടിയിരിന്നത് ഇതിൽ 1000 രൂപ 10 രൂപയുടെ നാണയ തുട്ടുകളായിരുന്നു.ഇവ സ്വീകരിക്കാൻ തയ്യാറാവാതിരുന്നതിനാൽ പണമടക്കാൻ വന്ന അശ്വന്ത് എന്ന യുവാവ് 1000 രൂപ കുറച്ച് ബാങ്കിൽ അടച്ച് നാണയവുമായി തിരികെ പോകുകയായിരുന്നു.

റിസർവ് ബാങ്ക് പുറത്തിറക്കിയ നാണയം എന്തു കാരണം കൊണ്ടാണ് സ്വീകരിക്കാത്തത് എന്ന് ബാങ്ക് ജീവനക്കാർ വ്യക്തമാക്കുന്നില്ല.

ബാങ്കിൽ നാണയങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ മറ്റേതെങ്കാലും ബാങ്കിൽ കൊണ്ടുപോയി അടക്കൂ എന്നാണ് ജീവനക്കാർ നിർദ്ദേശിച്ചത്.




Post a Comment

Previous Post Next Post