Trending

മാരക ലഹരി വസ്തുവായ MDMAയുമായി യുവാവ് പോലീസ് പിടിയിൽ





താമരശ്ശേരി12.45 ഗ്രാം മാരക ലഹരി വസ്തുവായ MDMAയുമായി യുവാവ് പോലീസ് പിടിയിൽ.
 



പുതുപ്പാടി കക്കാട് ചേലോട്ടിൽ ആഷിഫ് (24) ആണ് പോലീസ് പിടിയിലായത്.
  

  താമരശ്ശേരി NH ൽ അമ്പായത്തോട് വെച്ച് താമരശ്ശേരി പോലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടുന്നത്.KL 57-U-9234 നമ്പർ ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുന്നതിനിടെയാണ്‌ ഇയാൾ പിടിയിലാവുന്നത്.


     മാരക ലഹരി മരുന്നായ എം ഡി എം എ യുടെ ഉപയോഗം യുവാക്കൾക്കിടയിൽ വ്യാപകമാവുന്ന സാഹചര്യത്തിൽ
കോഴിക്കോട് റൂറൽ എസ് പി ആർ കറപ്പസാമി ഐ പി എസ് ന്റെ നിർദേശപ്രകാരം ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.
   ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിൽ നിന്നും ഗ്രാമിന് 1500/-രൂപക്ക് വാങ്ങി കോഴിക്കോട് വയനാട് ജില്ലകളിൽ എത്തിച്ചു 5000 രൂപക്ക് വരെ 
വില്പന നടത്തുന്നതാണ് ഇയാളുടെ രീതി.
കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളിൽ നിന്നും മത്സ്യം എടുത്ത് വയനാട് വില്പന നടത്തുന്നതിന്റെ മറവിലാണ് മയക്കു മരുന്ന് വില്പനയും.ഇയാളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.
      താമരശ്ശേരി ഡി. വൈ.എസ്. പി അഷ്‌റഫ്‌ തെങ്ങിലക്കണ്ടിയുടെയും നർകോട്ടിക് ഡി വൈ എസ് പി കെ.എസ്. ഷാജിയുടെയും മേൽ നോട്ടത്തിലുള്ള സംഘത്തിൽ പെട്ട താമരശ്ശേരി എസ് ഐ ജിതേഷ്. കെ.എസ് സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ മാരായ രാജീവ്‌ ബാബു, ബിജു പൂക്കോട്ട്, Scpo ജയരാജൻ.എൻ എം , ജിനീഷ്. പി.പി , എ എസ് ഐ സജീവ്.ടി ,Scpo ഷിനോജ്.പി പി ,മുജീബ്. എം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.







T News വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/L6bmrooawpqGgEdf5jnvFN


Post a Comment

Previous Post Next Post