പുതുപ്പാടി കമ്പനിപ്പടി വാക്യത്തിനാൽ ഷാജു (57) നെ കമ്പി വടി ഉപയോഗിച്ച് തലക്കടിക്കുകയും , സാരമായി പരുക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഈങ്ങാപ്പുഴ വട്ടപ്പാറ ലിൻസ് ചെറിയാനാണ് പോലീസ് പിടിയിലായത്.
മറ്റൊരാൾ പ്രതിയോട് തൻ്റെ പറമ്പിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി പറഞ്ഞേൽപ്പിച്ച ജോലി സമയബന്ധിതമായി ചെയ്യാത്തതിനാൽ സ്ഥലമുടമ ഷാജുവിനെ ജോലി ഏൽപ്പിക്കുകയും ഷാജു പ്രവൃത്തി ഏറ്റെടുത്ത് മണ്ണ് നീക്കം ചെയ്യുകയും ചെയ്തതിലുള്ള വിരോധത്താൽ കമ്പനിപ്പടി ബസ് സ്റ്റോപ്പിൽ വെച്ച് കമ്പിവടി കൊണ്ട് തലക്ക് അടിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ലിൻസ് ചെറിയാനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.പ്രതിക്കെതിരെ IPC 341,323,324,308,506 എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
