Trending

വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റെന്ന സംശയം;അദ്ധ്യാപകരേയും, വിദ്യാർത്ഥികളയും പരിഭ്രാന്തിയിലാഴ്ത്തി





കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് റിയാൻ എന്ന കുട്ടിക്ക് പാമ്പുകടിയേറ്റന്ന സംശയമാണ് അധ്യാപകരേയും വിദ്യാർത്ഥികളേയും പരിഭ്രാന്തിയിലാഴ്ത്തിയത്.


രാവിലെ സ്കൂൾ ഗ്രൗണ്ടിൽ കുട്ടി വീണു കിടക്കുന്നതും, സമീപത്ത് പാമ്പിനെ കണ്ടതുമാണ് പാമ്പുകടിയേറ്റതാവാമെന്ന് സംശയിച്ചത്.
തുടർന്ന് കുട്ടിയെ ഉടനെ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ കടിയേറ്റതിൻ്റെ ലക്ഷണങ്ങൾ പ്രാഥമിക പരിശോധനയിലും,രക്ത പരിശോധനയിലും കാണാത്തതിനെ തുടർന്ന് വിദ്യാർത്ഥിയെ 24 മണിക്കൂർ നിരീക്ഷണത്തിൽ കിടത്തിയിരിക്കുകയാണ്.


 .

Post a Comment

Previous Post Next Post