Trending

പോക്‌സോ കേസുകളിലും സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു




ബാലുശ്ശേരി: പോക്‌സോ കേസുകളിലും  സ്ത്രീപീഡനക്കേസിലും ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലേക്ക് അയച്ചു.  


നരിക്കുനി  പാറന്നൂര്‍ സ്വദേശി അബ്ദുള്‍ അസീസിനെയാണ് കാക്കൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.സനല്‍രാജിന്റെ  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  കോഴിക്കോട് ജില്ലാ കളക്ടര്‍ കാപ്പ നിയമത്തിലെ 3 (1) വകുപ്പ് പ്രകാരമുള്ള  ഉത്തരവിന്റെ അടിസ്ഥാനത്തില്‍   ജയിലിലേക്ക് അയക്കാന്‍ നടപടിയെടുത്തത്. 



കാക്കൂര്‍, ചേവായൂര്‍  സ്റ്റേഷന്‍ പരിധിയില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗീക പീഡനത്തിനും, ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ സ്ത്രീ പീഡനക്കേസിലും ഇയാള്‍ പ്രതിയായിട്ടുള്ളത്. 
2022 ലും, 2023 ലും ആണ്  കുറ്റകൃത്യങ്ങള്‍ നടത്തിയതായി തെളിഞ്ഞത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. 
                            എ.എസ്.ഐ കെ.എം.ബിജേഷ്,  സീനിയര്‍ സിപിഒമാരായ മാരായ ഷംനാസ്, സുബീഷ്ജിത് എന്നിവരാണ്  അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post