താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന ലോട്ടറി വിൽപ്പനക്കാരനായ സലാഹുദ്ദീൻ്റെ വാഴയും, കപ്പയുമടക്കമുള്ള വിളകളാണ് ലഹരി മാഫിയാ സംഘം വെട്ടിമുറിച്ചും, പിഴുതെടുത്തും സമീപത്തെ തോട്ടിൽ തള്ളിയത്.
സലാഹുദ്ദീൻ്റെ കട മുറിയളോട് ചേർന്ന തുറന്നു കിടന്ന ഭാഗം ഏറെക്കാലമായി രാത്രികാലങ്ങളിൽ ലഹരി മാഫിയാ സംഘം കയ്യടക്കി വെച്ചിരുന്നു, ലഹരി വിരുദ്ധ സമിതിയുടേയും, പോലീസിൻ്റെയും അഭ്യർത്ഥന മാനിച്ച് കെട്ടിടത്തിൻ്റെ മുൻഭാഗം പൂർണമായും ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച് കഴിഞ്ഞ ദിവസം അടച്ചിരുന്നു.
ഈ സമയത്തു തന്നെ ലഹരി സംഘം ഭീഷണി മുഴക്കിയിരുന്നു.
സലാഹുദ്ദീൻ തൻ്റെ വീടിനോട് ചേർന്ന പുറംപോക്കിലാണ് കൃഷി ഇറക്കിയിരുന്നത്.ഈ കൃഷി നശിപ്പിച്ച് ഇവിടം ഷെഡ് കെട്ടി തങ്ങൾ താവളമാക്കുമെന്നായിരുന്നു ഭീഷണി.
ഇന്നലെ അർദ്ധരാത്രിയാണ് കടയുടെ മുൻഭാഗത്തെ തെരുവ് വിളക്ക് തല തിരിച്ചു വെച്ച് സമീപത്തെ കൃഷിയാകെ നശിപ്പിച്ചത്.
കൃഷി നശിപ്പിച്ച ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സലാഹുദ്ദീൻ പോലീസിൽ പരാതി നൽകി.
പ്രദേശത്ത് ലഹരി വിൽപ്പനയും, ഉപയോഗവും വ്യാപകമാണെന്ന് നാട്ടുകാർ പറഞ്ഞു.
വാർത്താ ഗ്രൂപ്പിൽ അംഗമാവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/H8fTV1sG5ARF3QwV7sSfWg
