താമരശ്ശേരി കോളിക്കലിൽ ഭർത്താവിൻ്റെ ക്രൂര മർദ്ദനത്തിന് ഇരയായ യുവതി രണ്ടു മാസം ഗർഭിണി. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് യുവതിയെ ബഹാവുദ്ദീൻ വിവാഹം കഴിച്ചത്.
ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ പല കാരണങ്ങൾ പറഞ്ഞ് ശാരീരികമായി മർദ്ദിക്കാൻ തുടങ്ങിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ കുളിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ച് പുറത്ത് വലിച്ചിട്ട് നഗ്നയാക്കി മർദ്ദിച്ചിരുന്നു, വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടിലെ ഫൈബർ മേശയുടെ കാലുകൾ ഊരി യുവതിയുടെ കൈകാലുകൾ അടിച്ച് ഒടിക്കുകയും, ദേഹമാസകലം മർദ്ദിക്കുകയും ചെയ്തത്.
പ്രതിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത്
കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻ്റ് ചെയ്തു.
നാളെ മെഡിക്കൽ കോളേജിൽ എത്തി താമരശ്ശേരി പോലിസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും, ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തുടർ നടപടികൾ സ്വീകരിക്കുക.
