അലഹബാദ്: ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹാബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ പുരാവസ്തു വകുപ്പിന് സർവേ തുടരാം.
മസ്ജിദ് കമ്മറ്റി സര്‍വേക്കെതിരെ ആദ്യം സുപ്രിംകോടതിയെയാണ് സമീപിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിന്‍റെ വാദം കേള്‍ക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി.
അതേസമയം മസ്ജിദ് കമ്മിറ്റി ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചേക്കും. നേരത്തെ മസ്ജിദില്‍ കാര്‍ബണ്‍ഡേറ്റിങ്ങിന് നല്‍കിയ അനുമതി സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
