Trending

ഗർഭിണിയായ ഭാര്യയെ ക്രൂര മർദ്ദിച്ച യുവാവിനെതിരെ പോലീസ് കടുത്ത നടപടിയിലേക്ക്. കാപ്പ ചുമത്തും.




താമരശ്ശേരി കോളിക്കലിൽ ഗർഭിണിയായ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് ബിഹാബുദ്ദീൻ അൽത്താവിനെതിരെ കടുത്ത നടപടി സ്വീകരിക്കാൻ പോലീസ്.

തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും, ചെറുതുരുത്തി പോലീസ് സ്റ്റേഷനിലും ,കൊടുവള്ളി പോലീസ് സ്റ്റേഷനിലും ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ ലഹരിക്ക് അടിമയാണ്.


ബഹാവുദ്ധീൻ അൽത്താഫ് പ്രതിയായ മറ്റു കേസുകളുടെ വിവരങ്ങൾ പോലിസ് ശേഖരിച്ചു വരികയാണ്. ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികളും പോലീസ് ആരംഭിച്ചു.ടി ന്യൂസ്

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് താമരശ്ശേരി ഇൻസ്പെക്ടർ സത്യനാഥിൻ്റെ നേതൃത്വത്തിൽ വനിതാ പോലീസ് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.ഇതുപ്രകാരം റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ FIR ൽ കൂട്ടിചേർക്കും.

കഴിഞ്ഞെ വെള്ളിയാഴ്ച യാണ് രണ്ടു മാസം ഗർഭിണിയായ ഭാര്യയെ ആയുധങ്ങളും, മേശയുടെ കാലും ഉപയോഗി ക്രൂരമായി മർദ്ദിച്ച് എല്ലുകൾ ഒടിച്ചത്.

താമരശ്ശേരി പോലീസ് സ്ഥലത്തെത്തിയായിരുന്നു പരിക്കറ്റ യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതി അപകടനില തരണം ചെയ്തു വരികയാണ്.




Post a Comment

Previous Post Next Post