Trending

ഭിന്നശേഷി സംവരണം :കെ പി എസ് എം എ, ഡോ. മുനീർ എം എൽ എ ക്ക് നിവേദനം നൽകി.



താമരശേരി : ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ നിർദ്ദേശങ്ങൾ കാരണം വിദ്യാലയങ്ങളിൽ അധ്യാപക നിയമനങ്ങളിലുടലെടുത്ത സ്തംഭനാവസ്ഥ പരിഹരിച്ച് എത്രയും വേഗം അധ്യാപകർക്ക് നിയമനാംഗീകാരം നൽകുവാൻ സർക്കാറിൽ സമ്മർദം ചെലുത്തണമെന്നാവശ്യമുന്നയിച്ച് കേരളൈ പ്രൈവറ്റ് സ്കൂൾ മാനജ്മെന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി ഡോ.എം.കെ.മുനീർ എം എൽ എക്ക് നിവേദനം നൽകി. 



    കെ.പി.എസ് എം എ ജില്ലാ പ്രസിഡണ്ട് പൂമംഗലത്ത് അബ്ദു റഹ്മാനാണ് നിവേദനം നൽകിയത്. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. രാജീവൻ മാസ്റ്റർ, ലീഗൽ സെൽ കൺവീനർ എം.രാജീവൻ, എ കെ അബൂബക്കർ കുട്ടി കന്നൂട്ടിപ്പാറ, അഭിലാഷ് പാലാഞ്ചേരി സംബന്ധിച്ചു.
   
  ഫോട്ടോ : ഭിന്നശേഷി സംവരണ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പൂമംഗലത്ത് അബ്ദുറഹ്മാൻ ഡോ.എം.കെ മുനീർ എം എൽ എക്ക് നിവേദനം നൽകുന്നു.
താമരശേരി

Post a Comment

Previous Post Next Post