Trending

കോവിലകം റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും, കുടുംബസംഗമവും നടത്തി






 താമരശ്ശേരി : കോവിലകം റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷവും, കുടുംബസംഗമവും നടത്തി. ഫാ. സിബി പൊൻപാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ കെ. ടി. ജയരാജൻ അധ്യക്ഷത വഹിച്ചു. പി. വി. ദേവരാജ് ഓണസന്ദേശം നൽകി. അഡ്വ. ജോസഫ് മാത്യു, അഡ്വ. ബെന്നി ജോസഫ്, തീർത്ഥ. എസ്, ഡിറ്റി ജോൺസ് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം പ്രമാണിച്ച് എഴുപത്തഞ്ച് വയസ്സ് പൂർത്തിയായവരെയും എൺപത് തികഞ്ഞവരെയും ചടങ്ങിൽ വെച്ചും, ഗൃഹങ്ങളിൽ ചെന്നും ആദരിച്ചു.


 വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ചിത്ര. വി വി സ്വാഗതവും, സണ്ണി മാത്യു നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികൾ, മത്സരങ്ങൾ, ഓണസ്സദ്യ എന്നിവ നടന്നു.

Post a Comment

Previous Post Next Post