Trending

സ്റ്റുഡൻറ് പോലീസ് കേഡറ്റ് ഓണം വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു.



താമരശ്ശേരി : കൂടത്തായി സെന്റ് മേരീസ്‌ ഹൈസ്കൂളിൽ  എസ് പി സി ക്യാമ്പ് ആരംഭിച്ചു.

 "ചലഞ്ച് ദി ചലഞ്ചസ് '' എന്നാണ് ക്യാമ്പിന്റെ മുഖ്യ വിഷയം. കോടഞ്ചേരി എസ് ഐ ഷാജു സി സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം 
എ.ടി. ഹാരിസ് ആദ്യക്ഷത വഹിച്ചു.

 ചടങ്ങിൽ പ്രിൻസിപ്പാൾ ഫാ സിബി പൊൻപാറയിൽ, ഹെഡ്മിസ്ട്രെസ് ഷൈനി തോമസ്,  സി പി ഒ റെജി ജെ കരോട്ട്, എ സി പി ഒ സുമി ഇമ്മാനുവൽ,  എന്നിവർ പ്രസംഗിച്ചു. ഡി ഐ മാരായ കാസിം, ജീജ എന്നിവർ നേതൃത്വം നൽകി. എസ് പി സി മുൻ കേഡറ്റും, മെഡിക്കൽ എൻട്രൻസ് ജേതാവും ആയ സായി ഗായത്രിയെ അനുമോദിച്ചു.




 അജേഷ് കെ ആന്റോ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post