താമരശ്ശേരി:കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ ക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആഗസ്ത് 9 ന് നടക്കുന്ന മഹാധർണ്ണ യുടെ പ്രചരണർത്ഥം നടത്തിയ ജില്ലാ ജാഥക്ക് താമരശ്ശേരി യിൽ സ്വീകരണം നൽകി. ജാഥ ലീഡറെ വിവിധ തൊഴിലാളി സംഘടനകൾ ഹാരാർപ്പണം നടത്തി. ജാഥലീഡർ രാജീവ്,കെ കെ സലാം അധ്യക്ഷനായി. പൈലറ്റ് ടി വിശ്വനാഥൻ,കെ ദാമോദരൻ, അബ്ദു, എൻ കെ സുരേഷ്, സുബൈർ സി കെ, എന്നിവർ സംസാരിച്ചു.ടി സി വാസു സ്വാഗതവും വി കെ കുട്ടിമോൻ നന്ദിയും പറഞ്ഞു.