Trending

പതിനാല്കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു

 



വയനാട്: വാളേരി വാഴത്താറ്റ് പുഴകടവില്‍ 14 വയസ്സുകാരന്‍ മുങ്ങി മരിച്ചു.


പുതുശ്ശേരി എടമുണ്ട എഫ്ആര്‍പി കോളനിയിലെ ബാബുവിന്റെയും, സുധയുടേയും മകനും, വാളേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമായ  വൈഷ്ണവ് ആണ് മരിച്ചത്.

 കൂട്ടുകാരോടൊപ്പം കുളിക്കവെ ഇന്ന് രണ്ടരയോടെയാണ് അപകടം. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് വൈഷ്ണവ് മുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മാനന്തവാടി അഗ്‌നി സുരക്ഷ സേനയെ വിവരമറിയിക്കുകയും, തുടര്‍ന്ന്‌സംഭവസ്ഥലത്തെത്തിയ സേനാംഗങ്ങളും, നാട്ടുകാരും തിരച്ചില്‍ നടത്തി  വൈഷ്ണവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 

തുടര്‍ന്ന് മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: വൈശാഖ്, ഗോപിക, ശ്രീഷ്മ , കൃഷ്ണ, വൈഷ്ണവി.

Post a Comment

Previous Post Next Post