Trending

കിസാൻസഭയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫിസ് മാർച്ചും ധർണ്ണയും നടത്തി.





താമരശ്ശേരി : നാളികേര വില തകർച്ചയിൽ നിന്ന് കൃഷിക്കാരെ സംരക്ഷിക്കുക, കൂടുതൽ സംഭരണ നാളികേര സംഭരണ കേന്ദ്രങ്ങൾ അനുവദിക്കുക, കർഷകക്ഷേമനിധി പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക, കേന്ദ്ര സർക്കാർ കാർഷിക മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ കിസാൻസഭ താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡണ്ട് കെ നാരായണകുറുപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷാജു ചൊള്ളാമഠം സ്വാഗതം പറഞ്ഞു. എം ബാലസുബ്രമണ്യൻ, ടി ജെ റോയ്, കെ വി സുരേന്ദ്രൻ , പി ടി സി ഗഫൂർ , അസീസ് കുന്നത്ത് , പി ഉല്ലാസ് കുമാർ , സോമൻ മാനിപുരം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post