താമരശ്ശേരി :നിരവധി കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റു ചെയ്തു.
10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്.
ഇയാൾക്കെതിരെ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചെന്ന ആദ്യ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വയനാട് സ്വദേശിയും പുതുപ്പാടി എലോക്കര കുന്നുമ്മൽ താമസക്കാരനുമായ വയനാടൻ മുസ്തഫ (50) യെയാണ് താമരശ്ശേരി പോലിസ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തത്.
ഇയാൾ കെട്ടിട നിർമ്മാണ കരാറുകാരനാണ്. വയനാട് സ്വദേശിയായ ഇയാൾ 15 വർഷത്തോളമായി എലോക്കരയിലാണ് കുടുംബസമേതമാണ് താമസിക്കുന്നത്.
ഇയാളെ കൂടാതെ മറ്റൊരാൾ കൂടി കുട്ടികളെ പീഡിപ്പിച്ചതായി പോലീസിന് കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ഇയാളെയും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പേരക്ക ഒടിച്ചുനൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ മുസ്തഫ വീട്ടിൽ എത്തിച്ചത്, തുടർന്ന് കത്തിയെടുക്കാൻ വീടിൻ്റെ അകത്തേക്ക് പറഞ്ഞുവിട്ട ശേഷം പിന്നാലെ എത്തിയാണ് മുസ്തഫ പ്രകൃതി വിരുദ്ധ പീഡനത്തിന് ശ്രമിച്ചത്, ഓടി രക്ഷപ്പെട്ട കുട്ടി വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞത്.
സമാന അനുഭവമുള്ള മറ്റു കുട്ടികളും ഈ സമയത്താണ് പരാതിയുമായി രംഗത്ത് വന്നത്.
