Trending

കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും പണവും അടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു സത്യസന്ധതക്ക് മാതൃകയായി മധ്യവയസ്കകൻ.



താമരശ്ശേരി മിനി ബൈപ്പാസിൽ പാതയോരത്ത് വെച്ച് കളഞ്ഞുകിട്ടിയ പേഴ്സാണ് ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്.

താമരശ്ശേരി ചെമ്പ്ര വിളയാറ ചാലിൽ അശോകനാണ് അഞ്ചു പവനിൽ അധികം സ്വർണാഭരണങ്ങൾ അടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടിയത്.


പേഴ്സിന് അകത്ത് നിന്നും കിട്ടിയ താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ റജിസ്ട്രേഷൻ കാർഡുമായി ആശുപത്രിയിൽ എത്തിയാണ് ഉടമയുടെ ഫോൺ നമ്പർ കണ്ടെത്തിയത്.

തുടർന്ന് ഉടമയോട് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.

പോലീസ് മുഖാന്തിരം ഉടമയായ താമരശ്ശേരി കുടുക്കിൽ ഉമ്മരം വെങ്കണക്കൽ ഷബാനക്ക് കൈമാറി.

Post a Comment

Previous Post Next Post