Trending

ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗത കുരുക്ക്





താമരശ്ശേരി:
ദേശീയപാത 766 കോഴിക്കോട് കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ രൂക്ഷമായ ഗതാഗത കുരുക്ക്.

ഇന്നു രാവിലെ മുതൽ ആരംഭിച്ച കുരുക്കിന് ഉച്ചയോടെ നേരിയ അഴവ് വന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും രൂക്ഷമായി.

ചുങ്കം ജംഗ്ഷനിൽ നിന്നും വയനാട് ഭാഗത്തേക്ക് കിലോമീറ്റർ കണക്കിന് ദൂരത്തിൽ വാഹനങ്ങൾ നിരന്നു കിടക്കുകയാണ്.

താമരശ്ശേരി ചുരത്തിലും വാഹന ബാഹുല്യമുണ്ടെങ്കിലും നിലവിൽ തടസ്സമില്ല.

Post a Comment

Previous Post Next Post